രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് തോൽവി; ഇംഗ്ലണ്ട് തിരിച്ചടിച്ചു

Loading...
  • 61
    Shares

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. ആവേശകരമായ രണ്ടാം മത്സരത്തിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് സ്‌കോർ ചെയ്തു. മറുപടി ബാറ്റിംഗിൽ അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 12 റൺസ് വേണമായിരുന്നു. കോഹ്ലി ഭുവനേശ്വർ കുമാറിനെയാണ് പന്ത് ഏൽപ്പിച്ചത്. ആദ്യ മൂന്ന് ഓവറിൽ 7 റൺസ് മാത്രം വിട്ടുനൽകി ഭുവി ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയിരുന്നു.

എന്നാൽ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സ്റ്റേഡിയത്തിന് പുറത്ത് എത്തിച്ച് അലക്‌സ് ഹെയ്ൽസ് ലക്ഷ്യം വ്യക്താമാക്കി. രണ്ടാം പന്തിൽ ഫോർ. അടുത്ത രണ്ട് പന്തുകളിൽ സിംഗിളുകൾ സ്വന്തമാക്കി ഇംഗ്ലണ്ട് വിജയം നേടി. 41 പന്തിൽ 58 റൺസെടുത്ത് പുറത്താകാതെ നിന്ന ഹെയ്ൽസാണ് മാൻ ഓഫ് ദ മാച്ച്

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിത് ശർമ 6 റൺസിന് പുറത്തായി. 10 റൺസെടുത്ത ധവാനും പിന്നാലെ രാഹുലും മടങ്ങിയതോടെ ഇന്ത്യ 22 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്നു. റെയ്‌ന 27 റൺസും കോഹ്ലി 47 റൺസുമെടുത്തു. ധോണി 24 പന്തിൽ 32 റൺസുമായി അവസാന ഓവറിൽ നടത്തിയ ചെറുത്തുനിൽപ്പാണ് സ്‌കോർ 148ൽ എത്തിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *