കെ എൽ രാഹുലിന് സെഞ്ച്വറി; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ പര്യടനം ആരംഭിച്ചു

Loading...
  • 525
    Shares

ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. വിജയലക്ഷ്യമായ 160 റൺസ് ഇന്ത്യ പത്ത് പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന കെ എൽ രാഹുലിന്റെ പ്രകടനമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. 46 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 69 റൺസെടുത്ത ജോസ് ബട്‌ലറുടെ മികവിലാണ് ഇംഗ്ലണ്ട് സ്‌കോർ ഉയർത്തിയത്.

ജേസൺ റോയ് 30 റൺസെടുത്ത് പുറത്തായി. വില്ലി 29 റൺസെടുത്തു. മറ്റൊരാൾക്കും രണ്ടക്കം തികയ്ക്കാനായില്ല. ഇംഗ്ലീഷ് നിരയിൽ ഏഴ് പേരാണ് രണ്ടക്കം തികയ്ക്കാതെ പുറത്തായത്. ഇതിൽ മൂന്ന് പേരും ഡക്കാണ്.

നാല് ഓവറിൽ 24 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ഇംഗ്ലീഷ് നിരയെ തകർത്തത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.

ശിഖർ ധവാൻ തുടക്കത്തിലെ പുറത്താകുന്നത് കണ്ടാണ് ഇന്ത്യൻ ഇന്നിംഗ്‌സ് ആരംഭിച്ചത്. നാല് റൺസെടുത്ത ധവാൻ വില്ലയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. എന്നാൽ ക്രീസിൽ ഒത്തുചേർന്ന രോഹിതും രാഹുലും ചേർന്ന് രണ്ടാം വിക്കറ്റിൽ സ്‌കോർ 130 വരെ എത്തിച്ചു. 32 റൺസെടുത്ത രോഹിത് പുറത്തായ ശേഷം കോഹ്ലിയുമൊന്നിച്ചാണ് രാഹുൽ വിജയം പൂർത്തിയാക്കിയത്

വെറും 54 പന്തിൽ 101 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. പത്ത് ഫോറും അഞ്ച് സിക്‌സും അദ്ദേഹം കണ്ടെത്തി. കോഹ്ലി 22 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു

 




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *