84 റൺസ് അകലെ ഇന്ത്യയെ ജയം കാത്തിരിക്കുന്നു; തകർച്ചയിലും നങ്കൂരമിട്ട് കോഹ്ലി

Loading...
  • 234
    Shares

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയ പ്രതീക്ഷയിൽ. രണ്ട് ദിവസവും അഞ്ച് വിക്കറ്റും ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ 84 റൺസ് കൂടി മതി. 194 റൺസിന്റ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിൽ വെച്ചത്. നിലവിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിലാണ്

43 റൺസുമായി വിരാട് കോഹ്ലിയും 18 റൺസുമായി ദിനേശ് കാർത്തിക്കുമാണ് ക്രീസിൽ. 78 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ പതറുമ്പോഴാണ് ഇരുവരും ക്രീസിൽ ഒത്തുചേർന്നത്. ആദ്യ ഇന്നിംഗ്‌സിന് സമാനായി രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ മുൻനിര പിടിച്ചുനിൽക്കാനാകാതെ തകർന്നു.

മുരളി വിജയ്(6), ധവാൻ(13), രാഹുൽ(13), രഹാനെ(2), അശ്വിൻ(13) എന്നിവരാണ് പുറത്തായത്. നാലാം ദിനമായ ഇന്ന് ഉച്ചഭക്ഷണം വരെ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചുനിൽക്കാനായാൽ ഇന്ത്യക്ക് ജയപ്രതീക്ഷയുണ്ട്. എന്നാൽ ആദ്യ സെഷനിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ജയമുറപ്പിക്കാനാകും ഇംഗ്ലണ്ടിന്റെ ശ്രമം

മൂന്നാം ദിനമായ ഇന്നലെ ആകെ വീണത് പതിനാല് വിക്കറ്റുകളാണ്. ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 180 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യക്കായി ഇഷാന്ത് ശർമ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ മൂന്നും ഉമേഷ് യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *