സെഞ്ച്വറിയുമായി കോഹ്ലി; ഇംഗ്ലണ്ടിന് മുന്നിൽ പടുകൂറ്റൻ സ്‌കോർ

Loading...
  • 190
    Shares

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്നു. മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 റൺസിന് ഇന്ത്യ രണ്ടാമിന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. 521 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 23 റൺസ് എടുത്തിട്ടുണ്ട്.

വിരാട് കോഹ്ലിയുടെ സെഞ്ച്വറിയാണ് രണ്ടാമിന്നിംഗ്‌സിലെ പ്രത്യേകത. ആദ്യ ഇന്നിംഗ്‌സിൽ 3 റൺസ് അകലെ സെഞ്ച്വറി നഷ്ടപ്പെട്ട കോഹ്ലി രണ്ടാമിന്നിംഗ്‌സിൽ അതിന് പരിഹാരം കണ്ടു. 103 റൺസാണ് നായകന്റെ സമ്പാദ്യം. ചേതേശ്വർ പൂജാര 72 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ 52 റൺസെടുത്തു.

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 329 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 161ന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. രണ്ടാമിന്നിംഗ്‌സിൽ 23 റൺസ് എടുത്ത് നിൽക്കുന്ന ഇംഗ്ലണ്ട് 498 റൺസ് പുറകിലാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *