ഇംഗ്ലണ്ട് 161ന് പുറത്ത്; മൂന്നാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

Loading...
  • 204
    Shares

നോട്ടിംഗ്ഹാമിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യക്ക് നിലവിൽ 292 റൺസിന്റെ ലീഡുണ്ട്.

രണ്ടാം ദിനം തുടക്കത്തിൽ 329 റൺസിന് ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് അവസാനിച്ചു. നായകൻ വിരാട് കോഹ്ലി(97), അജിങ്ക്യ രഹാനെ(81), ശിഖർ ധവാൻ(35) രാഹുൽ(23) എന്നിവരുടെ മികവിലാണ് ഇന്ത്യ 329 റൺസ് എടുത്തത്. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് വെറും 161 റൺസിന് എല്ലാവരും പുറത്തായി.

അഞ്ച് വിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ബുമ്ര, ഇഷാന്ത് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റുമെടുത്തു. 39 റൺസെടുത്ത ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറർ. വെറും 38.2 ഓവർ മാത്രമാണ് ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാനായത്.

രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുത്ത് നിൽക്കുകയാണ്. 33 റൺസുമായി പൂഡാരയും എട്ട് റൺസുമായി കോഹ്ലിയുമാണ് ക്രീസിൽ. 44 റൺസെടുത്ത ധവാൻ, 36 റൺസെടുത്ത രാഹുൽ എന്നിവരാണ് പുറത്തായത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *