ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു; ഇന്ത്യ ജയത്തിലേക്ക്
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് അടുക്കുന്നു. നാലാം ദിനം കളി തുടരുമ്പോൾ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. 521 റൺസിന്റെ വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഒന്നര ദിവസം ബാക്കി നിൽക്കെ ഇംഗ്ലണ്ട് ഇപ്പോഴും 437 റൺസ് പിറകിലാണ്.
19 റൺസുമായി ജോസ് ബട്ലറും 3 റൺസുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. ജെന്നിംഗ്സ്(13), ജോ റൂട്ട്(13), പോപ്(16) അലിസ്റ്റർ കുക്ക്(17) എന്നിവരാണ് പുറത്തായത്. ഇഷാന്ത് ശർമ 2 വിക്കറ്റും ഷമി, ബുമ്ര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്