ഓറഞ്ച് ജഴ്‌സിയിൽ ഇന്ത്യ തല്ല് വാങ്ങിക്കൂട്ടുന്നു; ബെയിർസ്‌റ്റോ സെഞ്ച്വറി തികച്ചു, ഇംഗ്ലണ്ട് കൂറ്റൻ സ്‌കോറിലേക്ക്

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ പതറുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മത്സരം 27 ഓവർ ആകുമ്പോഴേക്കും ഇംഗ്ലണ്ട് സ്‌കോർ 191 എത്തി. ഒരു വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. ഇംഗ്ലണ്ടിന് വേണ്ടി ബെയിര്‍‌സ്റ്റോ സെഞ്ച്വറി തികച്ചു

90 പന്തുകളിൽ നിന്നായിരുന്നു ബെയിര്‍‌സ്റ്റോയുടെ സെഞ്ച്വറി. നിലവിൽ 96 പന്തിൽ ആറ് സിക്‌സും 10 ഫോറും സഹിതം 108 റൺസുമായി ബെയിർസ്‌റ്റോയും 12 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. 66 റൺസെടുത്ത ജേസൺ റോയി ആണ് പുറത്തായത്.

ബുമ്ര ഒഴിച്ചുള്ള എല്ലാ ബൗളർമാരും കണക്കിന് പ്രഹരം ഏറ്റുവാങ്ങുകയാണ്. കുൽദീപ് യാദവ് 7 ഓവറിൽ വിട്ടുകൊടുത്തത് 64 റൺസാണ്. ചാഹൽ 6 ഓവറിൽ 51 റൺസ് വിട്ടുനൽകി. ഓറഞ്ച് കടുംനീല കളറുള്ള എവേ ജഴ്‌സിയുമായാണ് ടീം ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *