ഇന്ത്യക്ക് ആദ്യ തോൽവി, ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത് 31 റൺസിന്; രോഹിതിന്റെ സെഞ്ച്വറി പാഴായി

ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ഇംഗ്ലണ്ടിനെതിരായ നടന്ന മത്സരത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ സെഞ്ച്വറി നേടി.

നല്ല കൂട്ടുകെട്ടുകളുണ്ടായിട്ടും സ്‌കോര്‍ ഉയര്‍ത്താതെ മെല്ലെപ്പോക്ക് നയം സ്വീകരിച്ചതാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായത്. തുടക്കത്തിലെ കെ എല്‍ രാഹുലിനെ നഷ്ടപ്പെട്ടെങ്കിലും കോഹ്ലിയും രോഹിതും ചേര്‍ന്നുള്ള കൂട്ടുകെട്ട് 136 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ റണ്‍ റേറ്റ് അപ്പോഴും അഞ്ചില്‍ താഴെയായിരുന്നു.

കോഹ്ലി 76 പന്തില്‍ 66 റണ്‍സ് എടുത്ത് പുറത്തായ ശേഷം ക്രീസിലെത്തിയ റിഷഭ് പന്തിനൊപ്പം ചേര്‍ന്ന് രോഹിത് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും സെഞ്ച്വറിയോടെ ആ പോരാട്ടം അവസാനിച്ചു. 109 പന്തില്‍ 102 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

റിഷഭ് പന്ത് 32 റണ്‍സിന് വീണു. ഹാര്‍ദിക് പാണ്ഡ്യ 45 റണ്‍സെടുത്തു. അവസാന ഓവറിലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഒരു സിക്‌സ് പിറക്കുന്നത്. അപ്പോഴേക്കും ജയസാധ്യത ഇന്ത്യ പണ്ടേ ഉപേക്ഷിച്ച് കഴിഞ്ഞിരുന്നു. ധോണി 42 റണ്‍സുമായും കേദാര്‍ ജാദവ് 12 റണ്‍സുമായും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി പ്ലങ്കറ്റ് 3 വിക്കറ്റും വോക്‌സ് രണ്ട് വിക്കറ്റും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *