ഇന്ത്യൻ ഇന്നിംഗ്‌സിൽ അഞ്ച് അർധ സെഞ്ച്വറികൾ; എസ്സെക്‌സിനെതിരെ 395ന് പുറത്ത്

Loading...
  • 220
    Shares

എസ്സെക്‌സിനെതിരായ സൗഹൃദ മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 395ന് പുറത്തായി. 6ന് 322 എന്ന ശക്തമായ നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം 73 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ച് അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ പ്രത്യേകത

ഇന്ത്യക്കായി മുരളി വിജയ്(53), വിരാട് കോഹ്ലി(68), കെ എൽ രാഹുൽ(58), ദിനേശ് കാർത്തിക്(82), ഹാർദിക് പാണ്ഡ്യ(51) എന്നിവർ അർധ സെഞ്ച്വറികൾ നേടി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 82 റൺസുമായി പുറത്താകാതെ നിന്ന കാർത്തിക് രണ്ടാം ദിനം അതേ സ്‌കോറിൽ തന്നെ വീണു

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. അഞ്ച് റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ വീണ ഇന്ത്യയെ മുരളി വിജയും കോഹ്ലിയും ചേർന്ന് കരകയറ്റുകയായിരുന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച എസ്സെക്‌സ് 5 ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് എന്ന നിലയിലാണ്. 11 റണ്‍സെടുത്ത നിക് ബ്രൗണ്‍ ആണ് പുറത്തായത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *