എസെക്‌സിനെതിരായ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ; കാർത്തിക് സെഞ്ച്വറിയിലേക്ക്

  • 280
    Shares

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി എസ്സെക്‌സുമായി നടക്കുന്ന പരിശീലന മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റിന് 322 എന്ന ശക്തമായ നിലയിലാണ്. തുടക്കത്തിൽ തകർച്ചക്ക് ശേഷമാണ് ഇന്ത്യ കരകയറിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു റൺസ് എടുക്കുമ്പോൾ തന്നെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. 5 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലും 3ന് 44 റൺസ് എന്ന നിലയിലും പതറിയ ഇന്ത്യയെ മുരളി വിജയും കോഹ്ലിയും ചേർന്ന് കരകയറ്റി

മുരളി വിജയ് 53 റൺസ് എടുത്ത് പുറത്തായി. ധവാൻ പൂജ്യത്തിനും പൂജാര ഒരു റൺസിനും പുറത്തായി. രഹാനെ 17 റൺസെടുത്തു. കോഹ്ലി 68 റൺസെടുത്ത് പുറത്തായി. കോഹ്ലിക്ക് പിന്നാലെ എത്തിയ രാഹുലും ദിനേശ് കാർത്തിക്കും മികച്ച രീതിയിലാണ് ബാറ്റ് വീശിയത്

രാഹുൽ 58 റൺസ് എടുത്ത് പുറത്തായി. ആദ്യ ദിനം അവസാനിക്കുമ്പോൾ 82 റൺസുമായി കാർത്തികും 33 റൺസുമായി ഹാർദിക് പാണ്ഡ്യയുമാണ് ക്രീസിൽ.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *