വിദേശമണ്ണിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ വർഷം; മെൽബണിലെ ജയം 37 വർഷത്തിന് ശേഷം

Loading...
  • 283
    Shares

ടീം ഇന്ത്യയുടെ ഭാഗ്യ വർഷമായിരുന്നു 2018. വിദേശമണ്ണുകളിൽ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കിയ വർഷമാണിത്. കൂടാതെ വിദേശ പിച്ചുകളെ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് ഭയമാണെന്ന വർഷങ്ങളായുള്ള കുറ്റം പറച്ചിൽ നിർത്തിക്കാനും ടീം ഇന്ത്യക്ക് സാധിച്ചു.

ഏഷ്യക്ക് പുറത്ത് ഏറ്റവുമധികം വിജയങ്ങൾ. അമ്പത് വർഷത്തെ റെക്കോർഡാണ് ഇന്ത്യ തിരുത്തിയത്. 1968ൽ ന്യൂസിലാൻഡിൽ നേടിയ മൂന്ന് ടെസ്റ്റ് വിജയങ്ങളായിരുന്നു വിദേശ പിച്ചുകളിലെ ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. എന്നാൽ കലണ്ടർ വർഷം നാല് ടെസ്റ്റ് വിജയങ്ങളാണ് വിദേശ പിച്ചുകളിൽ നിന്ന് ഇന്ത്യ സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കെതിരെ ജോഹന്നാസ്ബർഗിലും ഇംഗ്ലണ്ടിലെ ട്രെന്റ് ബ്രിഡ്ജിലും ഇന്ത്യ ജയം സ്വന്തമാക്കി. ഓസ്‌ട്രേലിയയിൽ അഡ്‌ലെയ്ഡിലും മെൽബണിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. മെൽബണിൽ 37 വർഷത്തിന് ശേഷമാണ് ഇന്ത്യ ടെസ്റ്റ് വിജയിക്കുന്നത്. മെൽബൺ ടെസ്റ്റ് ജയം ഇന്ത്യയുടെ 150ാമത് ടെസ്റ്റ് വിജയം കൂടിയാണ്. 150 വിജയം നേടിയ അഞ്ചാമത്തെ ടീമെന്ന പദവിയും ഇന്ത്യ സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *