രോഹിതിന് 97 റൺസ്; അയർലാൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

  • 524
    Shares

അയർലാൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയർലാൻഡ് മൂന്നോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എടുത്തിട്ടുണ്ട്.

തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ രോഹിത് ശർമയും ധവാനും ചേർന്ന് 160 റൺസ് അടിച്ചുകൂട്ടി. 45 പന്തിൽ അഞ്ച് വീതം സിക്‌സും ഫോറും പറത്തിയ ധവാനാണ് ആദ്യം പുറത്തായത്. രോഹിത് ശർമ 97 റൺസെടുത്തു. 61 പന്തിൽ അഞ്ച് സിക്‌സും എട്ട് ഫോറും സഹിതമാണ് രോഹിത് 97 റൺസെടുത്തത്. സെഞ്ച്വറിക്ക് 3 റൺസ് അകലെ രോഹിത് വീഴുകയായിരുന്നു

പിന്നീട് വന്ന ആർക്കും തിളങ്ങാനായില്ല. റെയ്‌ന 10, ധോണി 11, പാണ്ഡ്യ 6 റൺസുമെടുത്ത് പുറത്തായി. ഇന്നിംഗ്‌സ് തീരുമ്പോൾ റൺസൊന്നുമെടുക്കാതെ കോഹ്ലിയും മനീഷ് പാണ്ഡെയുമായിരുന്നു ക്രീസിൽ. മറുപടി ബാറ്റിംഗിൽ 4 റൺസിന് തന്നെ അയർലാൻഡിന്റെ ആദ്യ വിക്കറ്റ് വീണു. സ്റ്റിർലിംഗാണ് പുറത്തായത്. ബുമ്രക്കാണ് വിക്കറ്റ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *