ഇന്ത്യയെ നേരിടാൻ അയർലാൻഡ് കാത്തുവെച്ച തുരുപ്പു ചീട്ട് മൊഹാലിയിൽ നിന്നും

  • 310
    Shares

ഈ മാസം 27ന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയിൽ ഇന്ത്യയെ നേരിടാൻ അയർലാൻഡ് കാത്തുവെച്ചൊരു വജ്രായുധമുണ്ട്. മൊഹാലിക്കാരനായ ഓൾ റൗണ്ടർ സിമി സിംഗാണ് ഇന്ത്യക്കെതിരായി അയർലാൻഡ് നിരത്തുന്ന തുരുപ്പ് ചീട്ട്. ഇന്നലെ പ്രഖ്യാപിച്ച അയർലാൻഡ് ടീമിൽ സമി സിംഗിന്റെ പേരുമുണ്ട്

2006ൽ പഠിക്കാനായി അയർലാൻഡിലെത്തിയതാണ് സിമി സിംഗ്. പിന്നീട് ക്രിക്കറ്റ് താരമായി അയർലാൻഡ് ദേശയീ ടീമിൽ ഇടം പിടിക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ കളിക്കണമെന്നതായിരുന്നു സിമിയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ അതേ ടീമിനെതിരെ തന്നെ പോരാടാനാണ് സിമിക്ക് അവസരം ലഭിച്ചിരിക്കുന്നത്.

പഞ്ചാബ് ടീമിൽ ഇടം നേടാൻ സാധിക്കാതെ വന്നതോടെയാണ് പഠിക്കാനായി സിമി സിംഗ് അയർലാൻഡിലേക്ക് പോയത്. ഇന്ത്യക്കായി കളിക്കണമെന്നതായിരുന്നു വലിയ ആഗ്രഹം. അതേ ഞാൻ തന്നെ ഇന്ത്യക്കെതിരെ കളിക്കാൻ പോകുന്നു. കരിയറിലെ ഏറ്റവും വലിയ നിമിഷമാണിതെന്നും സിമി സിംഗ് പറയുന്നു

കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെയാണ് സിമി അയര്‍ലാന്‍ഡിനായി അരങ്ങേറിയത്. ട്വന്റി 20യില്‍ നെതര്‍ലാന്‍ഡിനെതിരെ ഈ വര്‍ഷം ആദ്യ മത്സരം കളിച്ചു. മൊഹാലി അണ്ടര്‍ 17 ടീമില്‍ കളിച്ച താരമാണ് സിമി. യുസ് വേന്ദ്ര ചാഹലിനും സിദ്ധാര്‍ഥ് കൗളിനുമൊപ്പം കളിച്ചിട്ടുമുണ്ട് സിമി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *