അദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു; അയർലാൻഡിനെതിരെ ഇന്ത്യക്ക് റെക്കോർഡ് ജയം

  • 990
    Shares

അയർലാൻഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 143 റൺസിനാണ് ഇന്ത്യൻ ജയം. ട്വന്റി 20 യിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഇന്ത്യ ഇന്നലെ ഡബ്ലിനിൽ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ അയർലാൻഡ് വെറും 70 റൺസിന് പുറത്തായി

ശിഖർ ധവാന് വിശ്രമം നൽകി രോഹിത് ശർമിയെ ബാറ്റിംഗ് ഓർഡറിൽ നാലാമനാക്കിയാണ് ഇന്ത്യ രണ്ടാം ട്വന്റി 20ക്ക് ഇറങ്ങിയത്. ഇന്ത്യക്കായി കെ എൽ രാഹുലും നായകൻ വിരാട് കോഹ്ലിയും ഇന്നിംഗ്‌സ് ഓപൺ ചെയ്തു. കോഹ്ലി 9 റൺസ് എടുത്ത് പുറത്തായി. എന്നാൽ രാഹുലും റെയ്‌നയും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു

രാഹുൽ 36 പന്തിൽ 70 റൺസെടുത്ത് പുറത്തായി. ആറ് സിക്‌സും മൂന്ന് ഫോറും രാഹുൽ സ്വന്തമാക്കി. 45 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം റെയ്‌ന 69 റൺസ് എടുത്തു. മനീഷ് പാണ്ഡെ 20 പന്തിൽ 21 റൺസുമായും ഹാർദിക് പാണ്ഡ്യ 9 പന്തിൽ 32 റൺസുമായും പുറത്താകാതെ നിന്നു. നാലാമനായി ഇറങ്ങിയ രോഹിത് പൂജ്യത്തിന് പുറത്തായി.

12.3 ഓവറിൽ 70 റൺസിന് അയർലാൻഡിന്റെ എല്ലാവരും പുറത്തായി. 15 റൺസെടുത്ത നായകൻ വിൽസൺ ആണ് അവരുടെ ടോപ് സ്‌കോററ്#. ഇന്ത്യക്ക് വേണ്ടി ചാഹലും കുൽദീപ് യാദവും മൂന്ന് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ഉമേഷ് യാദവ് രണ്ടും സിദ്ദാർഥ് കൗൾ, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി

ഇന്ത്യ-അയർലാൻഡ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *