ആദ്യ ട്വന്റി 20യിൽ ഇന്ത്യയുടെ ആധികാരിക ജയം; അയർലാൻഡിനെ 76 റൺസിന് തകർത്തു

അയർലാൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് ആധികാരിക ജയം. 76 റൺസിനാണ് ഇന്ത്യ അയർലാൻഡിനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 208 റൺസ് മറികടക്കാൻ ബാറ്റേന്തിയ അയർലാൻഡിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനേ സാധിച്ചുള്ളു

കുൽദീപ് യാദവിന്റെ ബൗളിംഗാണ് അയർലാൻഡ് ബാറ്റ്‌സ്മാൻമാരെ പിടിച്ചുകെട്ടിയത്. നാല് വിക്കറ്റുകൾ കുൽദീപ് വീഴ്ത്തി. 60 റൺസെടുത്ത ഷാനോനാണ് അയർലാൻഡ് നിരയിലെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റെടുത്ത ചാഹലും കുൽദീപിന് മികച്ച പിന്തുണ നൽകി

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസ് എടുത്തത്. ഓപണർമാരാണ് ഇന്ത്യക്കായി തകർത്തടിച്ചത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ രോഹിതും ധവാനും ചേർന്ന് 160 റൺസ് അടിച്ചുകൂട്ടി. രോഹിത് 97 റൺസെടുത്തും ധവാൻ 74 റൺസെടുത്തും പുറത്തായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *