വളരെ അന്തസ്സായി എട്ടുനിലയിൽ പൊട്ടി; കിവീസിനെതിരായ ടി20യിൽ ഇന്ത്യക്ക് വമ്പൻ തോൽവി

Loading...
  • 310
    Shares

വെല്ലിംഗ്ടണിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 80 റൺസിന്റെ കൂറ്റൻ ജയം. ന്യൂസിലാൻഡ് ഉയർത്തി 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.2 ഓവറിൽ 139 റൺസ് എടുക്കാനേ സാധിച്ചുള്ളു. ടോസ് നേടിയിട്ടും കിവീസിനെ ബാറ്റിംഗ് അയച്ച രോഹിത് ശർമയുടെ മണ്ടൻ തീരുമാനം മുതൽ ഇന്ത്യക്ക് തിരിച്ചടികളായിരുന്നു

39 റൺസെടുത്ത ധോണിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറർ. ധവാൻ 29, വിജയ് ശങ്കർ 27, കൃനാൽ പാണ്ഡ്യ 20ും റൺസെടുത്തു. മറ്റൊരാൾക്കും രണ്ടക്കം തികയ്ക്കാനായില്ല. രോഹിത് ശർമ ഒരു റൺസിൽ വീണു. റിഷഭ് പന്ത് 4 റൺസും ദിനേശ് കാർത്തിക് 5ഉം റൺസിൽ വീണു. ഹാർദിക് പാണ്ഡ്യ 4 റൺസെടുത്തു.

3 വിക്കറ്റെടുത്ത ടിം സൗത്തിയാണ് ഇന്ത്യൻ നിരയെ തകർത്തത്. ഫെർഗൂസൺ, സ്റ്റാനർ, സോധി എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു. സ്റ്റാനർ ഒരു വിക്കറ്റ് സ്വന്തമാക്കി.

ടോസ് നേടിയ രോഹിത് ശർമ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കം മുതലെ വെടിക്കെട്ട് ബാറ്റിംഗാണ് കിവീസ് പുറത്തെടുത്തത്. ആദ്യ വിക്കറ്റിൽ 86 റൺസ് അവർ കൂട്ടിച്ചേർത്തു. സെയ്ഫർട്ട് 84 റൺസെടുത്തു പുറത്തായി. മൺറോ, വില്യംസൺ എന്നിവർ 34 റൺസ് വീതമെടുത്തു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് കിവീസ് നേടിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *