വീണ്ടും പടിക്കൽ കലമുടച്ച് ടീം ഇന്ത്യ; പരമ്പര ഇംഗ്ലണ്ടിന്

  • 14
    Shares

നിർണായകമായ നാലാം ടെസ്റ്റിൽ ഇന്ത്യയെ 60 റൺസിന് തകർത്ത് ഇംഗ്ലണ്ടിന് പരമ്പര. സൗതാംപ്റ്റണിൽ ഇംഗ്ലണ്ട് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 184 റൺസിന് എല്ലാവരും പുറത്തായി. പരമ്പരയിലെ ഇംഗ്ലണ്ടിന്റെ മൂന്നാം ജയമാണിത്. രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഇന്ത്യക്ക് മുന്നിൽ 245 റൺസെന്ന വിജയലക്ഷ്യം നൽകി ഇംഗ്ലണ്ട് ഓൾ ഔട്ടായത്. എന്നാൽ പിടിച്ചുനിൽക്കാൻ പോലുമാകാതെ ഇന്ത്യ തകരുകയായിരുന്നു.

നായകൻ കോഹ്ലിയും അജിങ്ക്യ രഹാനെയും വാലറ്റത്ത് അശ്വിനും മാത്രമാണ് ബാറ്റ്‌സ്മാൻമാരിൽ നീതി പുർവം പെരുമാറിയത്. കോഹ്ലി 58ഉം രഹാനെ 51ഉം റൺസെടുത്തു. അശ്വിൻ 25, ധവാൻ 17, പന്ത് 18ഉം റൺസെടുത്തു. നാല് വിക്കറ്റെടുത്ത മൊയിൻ അലിയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ആൻഡേഴ്‌സൺ, ബെൻ സ്‌റ്റോക്‌സ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ബ്രോഡ്, കുറാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി

ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 246 റൺസാണ് എടുത്ത്. ഇന്ത്യ 273 റൺസിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ 271 റൺസിന് ഇംഗ്ലണ്ട് പുറത്തായതോടെ ഇന്ത്യക്ക് വിജയലക്ഷ്യം 245 ആയി നിശ്ചയിക്കപ്പെടുകയായിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *