ധോണി ഔട്ടായ പന്തിൽ പവർ പ്ലേ നിയമം തെറ്റിച്ച് കിവീസ് താരങ്ങൾ; അമ്പയറിംഗിനെതിരെ ആരാധക രോഷം

Loading...

ന്യൂസിലാൻഡിനെതിരായ സെമി ഫൈനലിൽ ഇന്ത്യ തോറ്റ് പുറത്തായതിന്റെ ആഘാതത്തിലാണ് ആരാധകർ. ഇതോടൊപ്പമാണ് അമ്പയറിംഗിലെ വൻ പിഴവും പുറത്തുവരുന്നത്. ഇതോടെ ആരാധകരുടെ രോഷം അമ്പയറിംഗിനും ഐസിസിക്കുമെതിരെയായി.

മൂന്നാമത്തെ പവർ പ്ലേയിലാണ് ന്യൂസിലാൻഡ് താരങ്ങൾ നിയമം തെറ്റിച്ചത്. ഈ സമയത്താണ് ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മഹേന്ദ്ര സിംഗ് ധോണി റൺ ഔട്ടാകുന്നതും. മൂന്നാം പവർ പ്ലേയിൽ 30 യാർഡ് സർക്കിളിന് പുറത്ത് 5 ഫീൽഡർമാർ മാത്രമേ നിൽക്കാവുവെന്നാണ് നിയമം. എന്നാൽ 6 പേരാണ് പുറത്തു നിന്നതെന്ന് വീഡിയോ സഹിതം ആരാധകർ ചൂണ്ടിക്കാണിക്കുന്നു

ധോണി ഔട്ടായ പന്ത് എറിയുന്നതിന് മുമ്പ് 30 വാര സർക്കിളിന് പുറത്ത് ആറ് ഫീൽഡർമാരുണ്ടായിരുന്നു. അമ്പയർ നോ ബോൾ വിളിച്ചാൽ പോലും ധോണി ഔട്ടാകുമെങ്കിലും ലെഗ് സൈഡിൽ ഒരു എക്‌സ്ട്രാ ഫീൽഡർ ഉണ്ടായിരുന്നുവെങ്കിൽ ധോണി ഡബിളിന് ശ്രമിക്കില്ലായിരുന്നുവെന്ന് ആരാധകർ പറയുന്നു.

10 ബോളിൽ 25 റൺസ് എന്ന നിലയിലാണ് ധോണി റൺ ഔട്ടാകുന്നത്. ധോണി മത്സരം വിജയിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ രണ്ടാം റണ്ണിനോടിയപ്പോൾ മാർട്ടിൻ ഗുപ്റ്റിലിന്റെ ത്രോ ബെയിൽസ് തെറിപ്പിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *