കിവികൾക്ക് പറക്കാനായില്ല; അവസാന ഏകദിനത്തിൽ ന്യൂസിലാൻഡിനെ 35 റൺസിന് തകർത്തു

Loading...
  • 782
    Shares

ന്യൂസിലാൻഡിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് 35 റൺസ് വിജയം. ഇന്ത്യയുയർത്തിയ വിജയലക്ഷ്യമായ 253 റൺസ് പിന്തുടർന്ന കിവീസ് 44.1 ഓവറിൽ 217 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. നാലാം ഏകദിനത്തിൽ ജയം ന്യൂസിലാൻഡിന് ഒപ്പമായിരുന്നു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 18 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ മധ്യനിര ബാറ്റ്‌സ്മാൻമാരാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. അമ്പട്ടി റായിഡു 90, വിജയ് ശങ്കർ 45, കേദാർ ജാദവ് 34, ഹാർദിക് പാണ്ഡ്യ 45 എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ സ്‌കോർ 250 കടത്തിയത്.

ന്യൂസിലാൻഡിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 38 റൺസിനിടെ അവർക്ക് 3 വിക്കറ്റുകൾ നഷ്ടപ്പെട്ടു. 44 റൺസെടുത്ത നീഷാമാണ് കിവീസ് ടോപ് സ്‌കോറർ. ലാഥം 37, വില്യംസൺ 39 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി ചാഹൽ 3 വിക്കറ്റുകൾ വീഴ്ത്തി. ഷമി, ഹാർദിക് എന്നിവർ രണ്ട് വിക്കറ്റുകളും ഭുവനേശ്വർ കുമാർ, ജാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *