മഴയിൽ കുതിർന്ന ലോകകപ്പ് സെമി; ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം ഇന്ന് പുനരാരംഭിക്കും

ലോകകപ്പ് സെമി ഫൈനൽ ഇന്ത്യ- ന്യൂസിലാൻഡ് പോരാട്ടം ആദ്യ ദിനം കളി ഉപേക്ഷിച്ചു. മഴയെ തുടർന്ന് കളി പുരോഗമിക്കാൻ സാധ്യതയില്ലാത്തതിനെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. റിസർവ് ദിനമായ ഇന്ന് കളി പുനരാരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് കളി പുനരാരംഭിക്കുക.

മഴയെ തുടർന്ന് മത്സരം നിർത്തിവെക്കുമ്പോൾ ന്യൂസിലാൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലായിരുന്നു. 67 റൺസെടുത്ത റോസ് ടെയ്‌ലറും 3 റൺസുമായി ടോം ലാഥമുമാണ് ക്രീസിൽ

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, പാണ്ഡ്യ, ചാഹൽ, ബുമ്ര എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. മത്സരം നിർത്തിവെക്കുമ്പോൾ ഇന്നലെ ഇന്ത്യക്കായിരുന്നു മേൽക്കൈ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *