ഇന്ത്യൻ ബൗളർമാരെ അടിച്ചുപരത്തി കിവീസ്; ആദ്യ ടി20യിൽ പടുകൂറ്റൻ സ്‌കോർ

Loading...
  • 101
    Shares

വെല്ലിംഗ്ടൺ ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കിവീസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എടുത്തു. ഓപണിംഗ് വിക്കറ്റിൽ തുടങ്ങിയ വമ്പനടികൾ അവസാന ഓവർ വരെ കിവീസ് തുടർന്നു.

ന്യൂസിലാൻഡിനായി ഓപണർ സെയ്ഫർട്ട് 84 റൺസ് എടുത്തു. 43 പന്തിൽ ആറ് സിക്‌സും ഏഴ് ഫോറും സഹിതമാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. മൺറോ 34, വില്യംസൺ 34, ടെയ്‌ലർ 23, കഗ്ലെജിൻ 20 റൺസുമെടുത്തു.

ടോസ് നേടിയ രോഹിത് ശർമ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ 2 വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, കൃനാൽ പാണ്ഡ്യ, ചാഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *