അഞ്ചോവറിൽ അമ്പത് പിന്നിട്ട് ന്യൂസിലാൻഡ്; ആദ്യ ടി20ക്ക് വെല്ലിംഗ്ടണിൽ തുടക്കം

  • 57
    Shares

ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം വെല്ലിംഗ്ടണിൽ ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ന്യൂസിലാൻഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷക്ക് വിരുദ്ധമായി വമ്പൻ തുടക്കമാണ് ന്യൂസിലാൻഡിന് ലഭിച്ചിരിക്കുന്നത്. ആദ്യ അഞ്ചോവറിൽ തന്നെ സ്‌കോർ 55 ൽ എത്തിക്കാൻ കിവീസിന് സാധിച്ചു.

നിലവിൽ ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 66 റൺസ് എന്ന നിലയിലാണ് ന്യൂസിലാൻഡ്. 33 റൺസുമായി സെയ്ഫർട്ടും 31 റൺസുമായി മൺ റോയുമാണ് ക്രീസിൽ. രണ്ട് പേരും ആദ്യ ആറ് ഓവറിൽ തന്നെ രണ്ട് വീതം സിക്‌സറുകൾ പായിച്ചുകഴിഞ്ഞു.

മൂന്ന് വിക്കറ്റ് കീപ്പർമാരുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. ധോണി വിക്കറ്റ് കാക്കുമ്പോൾ റിഷഭ് പന്തും ദിനേശ് കാർത്തിക്കും ടീമിലുണ്ട്. വിജയ് ശങ്കർ, കൃനാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ് എന്നിവർക്കും ആദ്യ ഇലവനിൽ സ്ഥാനം നേടാനായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *