ഇന്ത്യയെ തകരാൻ അനുവദിക്കാതെ മധ്യനിര; റായിഡുവിന് അർധ സെഞ്ച്വറി, തകർത്തടിച്ച് ഹാർദിക്, നങ്കൂരമിട്ട് വിജയ് ശങ്കർ

  • 1.3K
    Shares

ന്യൂസിലാൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മാന്യമായ സ്‌കോർ. 18 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ വീണ്‌ തുടക്കത്തിൽ കൂട്ടത്തകർച്ചയുടെ ആശങ്ക ജനിപ്പിച്ചെങ്കിലും മധ്യനിര അടിത്തറ പാകിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 250 കടന്നു.  49.4 ഓവറിൽ 252 റൺസിന് എല്ലാവരും പുറത്തായി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടും ഇന്ത്യൻ സ്‌കോർ 250 കടത്താൻ സഹായിച്ചു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ എല്ലാം പിഴക്കുകയായിരുന്നു. 18 റൺസ് എടുക്കുന്നതിനിടെ നാല് മുൻനിര ബാറ്റ്‌സ്മാൻമാർ കൂടാരത്തിലേക്ക് തിരിച്ചുകയറി. രോഹിത് 2, ധവാൻ 6, ശുഭ്മാൻ ഗിൽ 7, ധോണി 1 എന്നീ നാല് മുൻനിര താരങ്ങളും പോയതോടെ ഇന്ത്യ മറ്റൊരു നാണക്കേടിനെ അഭിമുഖീകരിച്ചു. എന്നാൽ ക്രീസിൽ ഒരുമിച്ച വിജയ് ശങ്കറും അമ്പട്ടി റായിഡുവും കൂടി കിവീസ് പ്രതീക്ഷകളെ തല്ലിക്കെടുത്തി.

98 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ഈ പാർട്ണർഷിപ്പ് പിരിഞ്ഞത്. 64 പന്തിൽ 45 റൺസെടുത്ത വിജയ് ശങ്കർ റൺ ഔട്ടായി. പിന്നാലെ എത്തിയ കേദാർ ജാദവും ക്രീസിൽ ഉറച്ചുനിന്നു. സ്‌കോർ 190ൽ നിൽക്കെ 90 റൺസെടുത്ത അമ്പട്ടി റായിഡുവും പുറത്തായി. 13 റൺസ് അകലെ 34 റൺസെടുത്ത ജാദവും വീണു. തുടർന്നായിരുന്നു ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട്

ഓരോവറിൽ അടുപ്പിച്ച് മൂന്ന് സിക്‌സറുകളോടെയാണ് പാണ്ഡ്യയുടെ മിന്നൽ ബാറ്റിംഗ് ആരംഭിച്ചത്. 22 പന്തിൽ 5 സിക്‌സും രണ്ട് ഫോറും സഹിതം 45 റൺസെടുത്ത ഹാർദിക് 49ാം ഓവറിലെ അവസാന പന്തിൽ പുറത്തായി. പിന്നീട് കാര്യമായി ഒന്നും ചെയ്യാൻ ഇന്ത്യക്ക് സാധിച്ചില്ല. 49.4 ഓവറിൽ ഇന്ത്യ 252 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. കിവീസിന് വേണ്ടി ഹെൻ റി 4 വിക്കറ്റുകൾ വീഴ്ത്തി. ബോൾട്ട് 2 വിക്കറ്റുമെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *