ജയം തുടരാൻ ഇന്ത്യക്ക് ഇന്ന് മൂന്നാം മത്സരം, പിടിച്ചുകെട്ടാൻ കിവീസ്; വില്ലനാകാൻ മഴയും

Loading...

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് മൂന്നാം മത്സരം. ട്രെൻഡ് ബ്രിഡ്ജിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇരു ടീമുകളും ഇതുവരെ കളിച്ച മത്സരങ്ങളിൽ തോൽവിയറിയാതെയാണ് കുതിക്കുന്നത്. ആര് തോറ്റാലും ഈ ലോകകപ്പിലെ അവരുടെ ആദ്യ തോൽവിയായിരിക്കുമത്.

മത്സരത്തിന് മഴ ഭീഷണിയാണ്. നോട്ടിംഗ്ഹാമിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മത്സരം പൂർണമായും ഉപേക്ഷിക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ.

മൂന്ന് മത്സരങ്ങളിലും വിജയിച്ച ന്യൂസിലാൻഡ് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തും. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരനും വിജയശിൽപ്പിയുമായ ശിഖർ ധവാൻ പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് വൻ തിരിച്ചടിയാണ്. ധവാന്റെ അഭാവത്തിൽ രാഹുൽ ഓപൺ ചെയ്‌തേക്കും. എന്നാൽ നാലാം നമ്പറിൽ ആരെയിറക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്‌മെന്റ്.

ഇരു ടീമുകളും ലോകകപ്പിൽ ഇതുവരെ ഏഴ് തവണ നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ നാല് തവണയും വിജയം ന്യൂസിലാൻഡിനൊപ്പമായിരുന്നു. 2003 ലോകകപ്പിലാണ് അവസാനമായി ഇരുവരും നേർക്കുനേർ വന്നത്. അന്ന് ഇന്ത്യ ഏഴ് വിക്കറ്റിന് കിവീസിനെ പരാജയപ്പെടുത്തിയിരുന്നു.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *