കളി തടസ്സപ്പെടുത്തി മഴ; ന്യൂസിലാൻഡ് സ്‌കോർ 200 കടന്നു

ലോകകപ്പിൽ ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുന്നു. ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മത്സരം 46 ഓവർ ആകുമ്പോഴേക്കും രസംകൊല്ലിയായി മഴ എത്തുകയായിരുന്നു. 46.1 ഓവറിൽ ന്യൂസിലാൻഡ് 5ന് 211 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്.

67 റൺസുമായി റോസ് ടെയ്‌ലറും 3 റൺസുമായി ലാഥമുമാണ് ക്രീസിൽ. വില്യംസൺ 67 റൺസെടുത്തും നിക്കോൾ 28, നീഷാം 12, ഗ്രാൻഡ്‌ഹോം 16 റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ബുമ്ര, ഹാർദിക് പാണ്ഡ്യ, ചാഹൽ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *