ഇംഗ്ലണ്ടിൽ കിവീസിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ; 179 ന് പുറത്ത്

Loading...

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് തകർച്ച. ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായി. 54 റൺസെടുത്ത ജഡേജയുടെ പോരാട്ടമാണ് വലിയ നാണക്കേടിൽ നിന്നും ഇന്ത്യയെ രക്ഷിച്ചത്.

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോർ 3ൽ നിൽക്കെ രോഹിത് ശർമ പുറത്തായി. 11ാം ഓവറിൽ ഇന്ത്യ കോഹ്ലിയെയും നഷ്ടപ്പെട്ട 4ന് 39 എന്ന നിലയിലായിരുന്നു. 30 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 17 റൺസെടുത്ത ധോണിയും ചെറുത്തുനിന്നു. വാലറ്റത്ത് കുൽദീപ് യാദവ് 19 റൺസെടുത്തു. രോഹിതും ധവാനും രണ്ട് റൺസ് വീതവും കോഹ്ലി 18 റൺസും രാഹുൽ 6, കാർത്തിക് 4 റൺസുമെടുത്തു. ദിനേശ് കാർത്തിക്കാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ

നാല് വിക്കറ്റെടുത്ത ട്രൻഡ് ബോൾട്ടാണ് ഇന്ത്യയെ തകർത്തത്. നീഷാം മൂന്ന് വിക്കറ്റും സൗത്തി, ഗ്രാൻഡ്‌ഹോം, ഫെർഗൂസൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസ് 2.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *