6..6..4..2, നാല് പന്തിൽ 18 റൺസ്; അടുത്ത പന്തിൽ വില്യംസണിന്റെ കുറ്റി തെറിപ്പിച്ച് ഷമിയുടെ പ്രതികാരം

  • 1.6K
    Shares

രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലാൻഡ് ആദ്യ ഘട്ടത്തിൽ തകർപ്പനടികളോടെ കളം നിറഞ്ഞെങ്കിലും പിന്നീട് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുകുത്തുകയായിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മുഹമ്മദ് ഷമി എറിഞ്ഞ എട്ടാം ഓവറായിരുന്നു.

കിവീസ് നായകൻ കെയ്ൻ വില്യംസണാണ് ഷമിയെ നേരിട്ടത്. ആദ്യ രണ്ട് പന്തും സിക്‌സറിന് തൂക്കിയ വില്യംസൺ അടുത്ത പന്തിൽ ബൗണ്ടറിയും സ്വന്തമാക്കി. നാലാം പന്തിൽ ഡബിളും നേടിയതോടെ നാല് പന്തിൽ 18 റൺസാണ് ഷമി വിട്ടുകൊടുത്തത്. എന്നാൽ അഞ്ചാം പന്തിൽ വില്യംസണിന്റെ കുറ്റി തെറിപ്പിച്ചായിരുന്നു ഷമിയുടെ പ്രതികാരം.

വീഡിയോ കാണാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *