കുൽദീപും ഷമിയും ചാഹലും ചേർന്ന് കിവീസിനെ തകർത്തു; 157ന് ഓൾ ഔട്ട്
നേപിയർ ഏകദിനത്തിൽ ന്യൂസിലാൻഡ് 157 റൺസിന് ഓൾ ഔട്ടായി. കുൽദീപ് യാദവ്, ഷമി, ചാഹൽ മൂവർ സംഘമാണ് കിവീസിനെ തകർത്തത്. കുൽദീപ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമി മൂന്നും ചാഹൽ ഒരു വിക്കറ്റും വീഴത്തി. കേദാർ ജാദവ് ഒരു വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസ് നായകൻ വില്യംസണിന്റെ തീരുമാനം പാടേ പാളുകയായിരുന്നു. സ്കോർ 18ൽ എത്തിയപ്പോഴേക്കും രണ്ട് ഓപണർമാരെയും ഷമി പുറത്താക്കിയിരുന്നു. 64 റൺസെടുത്ത വില്യംസൺ ആണ് കിവീസിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
കിവീസിന്റെ അവസാന 5 വിക്കറ്റുകൾ കേവലം 43 റൺസിനിടെയാണ് വീണത്. വില്യംസണിന് പുറമെ ടെയ്ലർ 24ും സ്റ്റാനർ 14ഉം നിക്കോൾസ് 12ഉം റൺസെടുത്തു.