വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി; ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

Loading...
  • 800
    Shares

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 324 റൺസ് എടുത്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഓപണിംഗ് വിക്കറ്റിൽ തുടങ്ങി ബാറ്റ്‌സ്മാൻമാർ കാഴ്ച വെച്ചത്.

ശിഖർ ധവാനും രോഹിത് ശർമയും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 154 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 66 റൺസെടുത്ത ധവാനാണ്‌ ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ 87 റൺസെടുത്ത രോഹിതും പുറത്തായി. പിന്നാലെ എത്തിയ കോഹ്ലി 43 റൺസെടുത്തു. അമ്പട്ടി റായിഡു 47 റൺസെടുത്ത് പുറത്തായി. കളി അവസാനിക്കുമ്പോൾ ധോണി 33 പന്തിൽ 48 റൺസുമായും കേദാർ ജാദവ് 20 പന്തിൽ 22 റൺസുമായും പുറത്താകാതെ നിന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *