ഇന്ത്യയുടെ സന്നാഹം അടപടലം തകർന്നു; ബോൾട്ട് ഇളക്കി ട്രെന്റ് ബോൾട്ട്

ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിൽ ന്യൂസിലാൻഡിനെതിരെയുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ദയനീയ പരാജയം. മത്സരത്തിൽ 6 വിക്കറ്റിനാണ് കിവീസിന്റെ ജയം. 77 പന്തുകൾ ബാക്കി നിൽക്കെയാണ് ന്യൂസിലാൻഡ് വിജയലക്ഷ്യം മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 54 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഹാർദിക് പാണ്ഡ്യ 30 റൺസെടുത്തു. വിരാട് കോഹ്ലി 18, ധോണി 17, കുൽദീപ് യാദവ് 19 റൺസെടുത്ത് പുറത്തായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് ഇന്ത്യയെ തകർത്തത്. നീഷാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി

മറുപടി ബാറ്റിംഗിൽ കിവീസിന് വിജയലക്ഷ്യം മറികടക്കാൻ 37.1 ഓവറുകൾ മാത്രമേ വേണ്ടിവന്നുള്ളു. റോസ് ടെയ്‌ലറുടെയും കെയ്ൻ വില്യംസണിന്റെയും ബാറ്റിംഗ് മികവിലാണ് ജയം. ടെയ്‌ലർ 71 റൺസും വില്യംസൺ 67 ഉം റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *