ഇന്ത്യയെ ചുരുട്ടിക്കെട്ടി ന്യൂസിലാൻഡ്; 92 റൺസിന് എല്ലാവരും പുറത്ത്, കിവീസ് വിജയത്തിലേക്ക്

Loading...
  • 75
    Shares

ന്യൂസിലാൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് നാണം കെട്ട സ്‌കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 92 റൺസിന് എല്ലാവരും പുറത്തായി. 30.5 ഓവർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്‌സ് നീണ്ടുനിന്നത്. 18 റൺസെടുത്ത ചാഹലാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററർ

അഞ്ച് വിക്കറ്റെടുത്ത ബോൾട്ടും 3 വിക്കറ്റെടുത്ത ഗ്രാൻഡ് ഹോമും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ആസിൽ, നീഷാം എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

വാലറ്റത്ത് കുൽദീപ് യാദവ് 15 റൺസുമായും ചാഹൽ 18 റൺസുമായും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് 92 റൺസ് എങ്കിലും സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ 50 റൺസ് തികയ്ക്കും മുമ്പേ ഇന്ത്യ ഓൾ ഔട്ടാകുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു

രോഹിത് ശർമ 7, ധവാൻ 13, ശുഭ്മാൻ ഗിൽ 9, അമ്പട്ടി റായിഡു 0, ദിനേശ് കാർത്തിക് 0, കേദാർ ജാദവ് 1, ഹാർദിക് പാണ്ഡ്യ 16, ഖലീൽ അഹമ്മദ് 5 എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകൾ

മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് 12 ഓവറിൽ 64 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്. 26 റൺസുമായി നിക്കോൾസും 12 റൺസുമായി ടെയ്‌ലറുമാണ് ക്രീസിൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *