ഓസീസ് കീഴടക്കി, ന്യൂസിലാൻഡിൽ തേരോട്ടം തുടങ്ങി; ആദ്യ ഏകദിനത്തിൽ കിവീസിനെ 8 വിക്കറ്റിന് തകർത്തു

Loading...
  • 861
    Shares

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. ന്യൂസിലാൻഡ് ഉയർത്തി 156 റൺസ് വിജയലക്ഷ്യം ഇന്ത്യ 34.5 ഓവറിൽ മറികടന്നു. അർധ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെ പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് അനായാസം എത്തിച്ചത്. കോഹ്ലി ധവാന് മികച്ച പിന്തുണ നൽകി

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് 157 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗിൽ സൂര്യ പ്രകാശം കണ്ണിലടിക്കുന്നതിനാൽ രണ്ട് തവണ ഇന്ത്യൻ ഇന്നിംഗ്‌സ് നിർത്തിവെക്കേണ്ടി വന്നു. ഇതേ തുടർന്നാണ് വിജയലക്ഷ്യം 156 റൺസായി പുനർനിർണയിച്ചത്.

ധവാൻ 75 റൺസുമായി പുറത്താകാതെ നിന്നു. കോഹ്ലി 45 റൺസിനും രോഹിത് ശർമ 11 റൺസിനും പുറത്തായി. അമ്പട്ടി റായിഡു 13 റൺസെടുത്തു. നേരത്തെ കുൽദീപ് യാദവിന്റെയും ഷമിയുടെയും ചാഹലിന്റെയും ബൗളിംഗ് മികവിലാണ് കിവീസിനെ 157 റൺസിലൊതുക്കിയത്. കുൽദീപ് നാല് വിക്കറ്റും ഷമി 3, ചാഹൽ 2 വിക്കറ്റുമെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *