ഓസീസ് കീഴടക്കി, ഇനി ലക്ഷ്യം കിവീസ്; ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനം ബുധനാഴ്ച

Loading...
  • 612
    Shares

ഓസ്‌ട്രേലിയൻ പര്യടനം വൻവിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഇന്ത്യയുടെ ന്യുസിലാൻഡ് പര്യടനത്തിന് ബുധനാഴ്ച തുടക്കമാകും. മേയിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പായുള്ള അവസാന പരമ്പരയാണ് ഇന്ത്യയുടേത്. ഇതിനാൽ തന്നെ മികച്ച പ്രകടനമാണ് ടീമിൽ നിന്നും താരങ്ങളിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.

അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കിവീസ് പര്യടനത്തിൽ ഇന്ത്യ കളിക്കുക. ഇത്തവണ ടെസ്റ്റ് പരമ്പര ഇരു രാജ്യങ്ങളും തമ്മിൽ ഇല്ല. ബുധനാഴ്ചയാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 7.30നാണ് മത്സരം ആരഭിക്കുന്നത്.

23ന് രാവിലെ 7.30ന് ആദ്യ മത്സരം നടക്കും. 26ന് രാവിലെ 7.30നാണ് രണ്ടാം മത്സരം. 28ന് മൂന്നാം ഏകദിനവും 31, ഫെബ്രുവരി 3 തീയതികളിൽ നാലും അഞ്ചും ഏകദിനവും നടക്കും. ഫെബ്രുവരി 6നാണ് ആദ്യ ടി20 മത്സരം. ഇന്ത്യൻ സമയം 12.30നാണ് ആദ്യ ടി20 മത്സരം. രണ്ടാം ടി20 ഫെബ്രുവരി 8ന് രാവിലെ 11.30ന് ആരംഭിക്കും. ഫെബ്രുവരി 10 പന്ത്രണ്ടരക്കാണ് മൂന്നാം ടി 20 നടക്കുക.

നേപിയർ, മൗണ്ട് മൗംഗാന്യു, ഹാമിൽട്ടൺ, വെല്ലിംഗ്ടൺ, ഓക് ലാൻഡ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *