കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു; ഏഷ്യാ കപ്പ് ഫിക്‌സ്ചർ പുറത്ത്

Loading...
  • 240
    Shares

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്‌സ്ചർ ഐസിസി പുറത്തുവിട്ടു. സെപ്റ്റംബറിൽ അബൂദബി, ദുബൈ എന്നിവിടങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. സെപ്റ്റംബർ 13 മുതൽ 28 വരെ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്

അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഹോങ്കോംഗ്, മലേഷ്യ, നേപ്പാൾ, ഒമാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ യോഗ്യതാ മത്സരം കളിക്കും. മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ടൂർണമെന്റിനുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് കടക്കും. സൂപ്പർ ഫോറിൽ ഓരോ ടീമും രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതൽ പോയിന്റ് ലഭിക്കുന്നവർ ഫൈനലിലേക്ക് കടക്കും

ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ യോഗ്യത തെളിയിച്ച് എത്തുന്ന രാജ്യം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. 18നാണ് ഇന്ത്യയുടെ ആദ്യ മത്സരം. 19ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. ഇതിന് മുമ്പ് 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *