പോരാട്ടങ്ങളുടെ പോരാട്ടം ഇന്ന്: ഇന്ത്യ-പാക് മത്സരം വൈകിട്ട് 3ന്; ഭീഷണിയായി മഴ

ലോകകപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടം ഇന്ന് നടക്കും. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം വൈകുന്നേരം 3 മണിക്ക് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ നടക്കും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്. എന്നാൽ മാഞ്ചസ്റ്ററിൽ മഴ വില്ലനായി എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ

ധവാന്റെ അഭാവത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടാനൊരുങ്ങുന്നത്. ന്യൂസിലാൻഡിനെതിരായ മത്സരം മഴയെ തുടർന്ന് നഷ്ടപ്പെട്ടതിനാൽ സെമിയിലേക്ക് മുന്നേറാൻ ഇന്ത്യക്ക് ജയം ആവശ്യമാണ്. ലോകകപ്പ് ചരിത്രത്തിൽ ഇന്നേ വരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ലെന്നത് കണക്കിലെ കളിയിൽ ഇന്ത്യ മുന്നിട്ട് നിൽക്കുന്നു

രോഹിത് ശർമക്കൊപ്പം രാഹുലാകും ഓപണറായി എത്തുക. നാലാം നമ്പറിൽ ആരിറങ്ങുമെന്നത് ഇപ്പോഴും സസ്‌പെൻസ് ആയി നിലനിർത്തിയിരിക്കുകയാണ്. മറുവശത്ത് മുഹമ്മദ് ആമിറിന്റെയും വഹാബ് റിയാസിന്റെയും തീപാറും പന്തുകളാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *