ചരിത്രം പുതുക്കി ടീം ഇന്ത്യ: പാക്കിസ്ഥാനെ തോല്‍പ്പിച്ചത് 89 റണ്‍സിന്; രോഹിത് കളിയിലെ താരം

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. മഴയെ തുടർന്ന് ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 365 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ തകർച്ചയെ നേരിടുമ്പോഴാണ് മഴയെത്തിയത്. ഇതേ തുടർന്ന് വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനർനിർണയിച്ചു. പക്ഷേ 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കാനെ പാക്കിസ്ഥാന് സാധിച്ചുള്ളു

രോഹിത് ശർമയുടെ സെഞ്ച്വറിയും കോഹ്ലി, രാഹുൽ എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് തകർപ്പൻ സ്‌കോർ നേടിക്കൊടുത്തത്. രോഹിത് 113 പന്തിൽ 14 ഫോറും മൂന്ന് സിക്‌സും സഹിതം 140 റൺസെടുത്തു. രാഹുൽ 78 പന്തിൽ 57 റൺസും കോഹ്ലി 65 പന്തിൽ 77 റൺസുമെടുത്തു. പാണ്ഡ്യ 26, വിജയ് ശങ്കർ 15, കേദാർ ജാദവ് 9 റൺസെടുത്തു.

62 റൺസെടുത്ത ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ബാബർ അസം 48, ഇമാസ് വസീം 46, ഷദബ് ഖാൻ 20, സർഫ്രാസ് 12 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി വിജയ് ശങ്കർ, കുൽദീപ് യാദവ്, ഹാർദിക് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. രോഹിത് ശർമയാണ് മത്സരത്തിലെ താരം. ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ലെന്ന ചരിത്രം ഇന്ത്യ പുതുക്കി. ലോകകപ്പില്‍ ഏഴ് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *