ഇന്ത്യയെ വെല്ലുവിളിച്ച് ഇംഗ്ലണ്ട്; 289 റൺസിന്റെ ലീഡുമായി ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു

  • 79
    Shares

ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് 396 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് നിൽക്കെ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. 289 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയ ശേഷമാണ് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത്. ഒന്നര ദിവസം ബാക്കി നിൽക്കെ ഇന്ത്യ പിടിച്ചുനിൽക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. മുരളി വിജയ് രണ്ടാമിന്നിംഗ്‌സിലും പൂജ്യത്തിന് പുറത്തായി. ഇന്ത്യൻ സ്‌കോർ ബോർഡ് തുറക്കും മുമ്പേയാണ് വിജയ് പുറത്തായത്. നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ്. കെ എൽ രാഹുലും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *