ലീഡ് 150 കടത്തി ഇന്ത്യ; മൂന്ന് വിക്കറ്റുകൾ വീണെങ്കിലും അഡ്‌ലെയ്ഡിൽ മേധാവിത്വമുറപ്പിച്ചു

  • 184
    Shares

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 166 റൺസിന്റെ ലീഡുണ്ട്. രണ്ട് ദിനവും ഏഴ് വിക്കറ്റും ബാക്കി നിൽക്കെ കളി ഇന്ത്യയുടെ കയ്യിലാണ്.

മികച്ച തുടക്കമാണ് രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് ലഭിച്ചത്. മുരളി വിജയ്-കെഎൽ രാഹുൽ സഖ്യം 63 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. വിജയ് 18 റൺസെടുത്ത് പുറത്തായി. കെ എൽ രാഹുൽ 44 റൺസെടുത്തു. പിന്നാലെ ക്രീസിലെത്തിയ പൂജാര പതിവ് പോലെ ഓസീസ് ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചു

127 പന്തിൽ 40 റൺസുമായി പൂജാരയും ഒരു റൺസുമായി രഹാനെയുമാണ് ക്രീസിൽ. 34 റൺസെടുത്ത കോഹ്ലി പുറത്തായി. കോഹ്ലിയും പൂജാരയും ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 235 റൺസിന് പുറത്തായിരുന്നു. ഇന്ത്യ 250 റൺസാണ് ആദ്യ ഇന്നിംഗ്‌സിൽ സ്‌കോർ ചെയ്തത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *