ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; ദക്ഷിണാഫ്രിക്കക്ക് 328 റൺസ് വിജയലക്ഷ്യം

കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക എക്ക് എതിരെ ഇന്ത്യ എക്ക് കൂറ്റൻ സ്‌കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 39 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ്

മികച്ച തുടക്കം ലഭിച്ചെങ്കിലും ആദ്യ ഓവറുകളിൽ ഇത് മുതലാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. അവസാന ഓവറുകളിൽ അക്‌സർ പട്ടേലും ദുബെയും ചേർന്നുള്ള കൂട്ടുക്കെട്ടാണ് ഇന്ത്യൻ ഇന്നിംഗ്‌സ് 300 കടത്തിയത്. അക്‌സർ പട്ടേൽ 36 പന്തിൽ 60 റൺസുമായും ദുബെ 60 പന്തിൽ 79 റൺസുമായും പുറത്താകാതെ നിന്നു. ശുഭ്മാൻ ഗിൽ 46, മനീഷ് പാണ്ഡെ 39, ഇഷാൻ കിഷൻ 37 റൺസുമെടുത്തു.

മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഹെൻഡ്രിക്‌സ് സെഞ്ച്വറി സ്വന്തമാക്കി. 110 റൺസുമായി ഹെൻഡ്രിക്‌സ് ക്രീസിലുണ്ട്. 28 റൺസുമായി ക്ലാസനാണ് മറുവശത്ത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *