മുന്നിൽ നിന്ന് നയിച്ച് നായകൻ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് അനായാസ ജയം

മൊഹാലിയിൽ നടന്ന രണ്ടാം ടി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ബാറ്റിംഗിലും ബൗളിംഗിലും സർവാധിപത്യം പുലർത്തിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 149 റൺസിലൊതുങ്ങി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു

ഇന്ത്യക്ക് വേണ്ടി നായകൻ കോഹ്ലി അർധ സെഞ്ച്വറി നേടി. 52 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറുമായി കോഹ്ലി 72 റൺസെടുത്ത് പുറത്താകാതെ നിന്നു. ധവാൻ 40 റൺസെടുത്തു. രോഹിത് ശർമ 12 റൺസിനും റിഷഭ് പന്ത് 4 റൺസിനും വീണു. നാലാം നമ്പറിൽ പന്ത് ഒരിക്കൽ കൂടി പരാജയപ്പെട്ടു. ശ്രേയസ്സ് അയ്യർ 16 റൺസുമായി പുറത്താകാതെ നിന്നു.

നായകൻ ക്വിന്റൺ ഡിക്കോക്കിന്റെ 52 റൺസാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ബവുമ 49 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. ഇന്ത്യക്കായി ദീപക് ചാഹർ 2 വിക്കറ്റുകൾ വീഴ്ത്തി. സൈനി, ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *