അടിച്ചുതകർത്ത് ഡികോക്ക്; ഇന്ത്യയെ 9 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് തോൽവി. 9 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ബംഗളൂരുവിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെറും 134 റൺസിന് ഒതുങ്ങുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു

തകർച്ചയോടെ തന്നെയായിരുന്നു ഇന്ത്യയുടെ തുടക്കം. ധവാൻ അടക്കം നാല് പേർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്. ധവാൻ 36 റൺസും റിഷഭ് പന്ത്, ജഡേജ എന്നിവർ 19 റൺസ് വീതവും ഹാർദിക് പാണ്ഡ്യ 14 റൺസുമെടുത്തു. രോഹിത് 9, കോഹ്ലി 9, ശ്രേയസ്സ് അയ്യർ 5, കൃനാൽ പാണ്ഡ്യ 4 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോറുകൾ. മൂന്ന് വിക്കറ്റെടുത്ത റബാദയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഫോർട്യൂൻ, ഹെൻഡ്രിക്‌സ് ഒരു വിക്കറ്റെടുത്ത ഷംസി എന്നിവരാണ് ഇന്ത്യൻ നിരയെ തകർത്തത്.

മറുപടി ബാറ്റിംഗിൽ 28 റൺസെടുത്ത ഹെൻഡ്രിക്‌സിന്റെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്. ഡികോക്ക് 52 പന്തിൽ 5 സിക്‌സും ആറ് ഫോറും സഹിതം 79 റൺസുമായി പുറത്താകാതെ നിന്നു. ബവുമ 27 റൺസുമായി ഡികോക്കിന് മികച്ച പിന്തുണ നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *