ലോകകപ്പ് ലക്ഷ്യമിട്ട് കോഹ്ലിയും സംഘവും ഇന്നിറങ്ങും; ആദ്യ മത്സരം ദക്ഷിണാഫ്രിക്കക്കെതിരെ

ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് നടക്കും. വൈകുന്നേരം 3 മണിക്ക് സതാംപ്റ്റണിലാണ് മത്സരം. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യയെ അപേക്ഷിച്ച് കടുത്ത സമ്മർദത്തിലാകും ദക്ഷിണാഫ്രിക്ക മത്സരത്തിനിറങ്ങുക.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്കക്ക് ലോകകപ്പിൽ മുന്നേറണമെങ്കിൽ ജയം ലക്ഷ്യമിട്ടാകും ഇന്നിറങ്ങുക. അതേസമയം സ്റ്റാർ ബൗളർ ഡെയ്ൽ സ്റ്റെയിൻ പരുക്കിനെ തുടർന്ന് പുറത്തായത് അവർക്ക് കനത്ത തിരിച്ചടിയാണ്.

ഇന്ത്യക്ക് ടീം തെരഞ്ഞെടുപ്പിലെ വെല്ലുവിളി മാത്രമാണ് അവശേഷിക്കുന്നത്. നിർണായകമായ നാലാം നമ്പറിൽ കെ എൽ രാഹുൽ തന്നെ ഇറങ്ങിയേക്കും. സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനോട് നേടിയ സെഞ്ച്വറി രാഹുലിനെ തുണച്ചേക്കും. നായകനും കോച്ചും മറിച്ച് ചിന്തിച്ചാൽ വിജയ് ശങ്കർ നാലാം നമ്പറിലെത്തും.

കേദാർ ജാദവ് പരുക്കിൽ നിന്നും പൂർണമായും വിമുക്തി നേടിയിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യ അവസാന ഇലവനിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ചാഹൽ, കുൽദീപ് എന്നീ രണ്ട് സ്പിന്നർമാരെയും കളിപ്പിച്ചാൽ ജഡേജക്ക് പുറത്തിരിക്കേണ്ടി വരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *