ശ്രീലങ്കയെ ചുരുട്ടിക്കെട്ടി ദക്ഷിണാഫ്രിക്ക; ആദ്യ ഏകദിനത്തിൽ അനായാസ ജയം

  • 141
    Shares

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് അനായസ ജയം. ഡാംബുള്ളയിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ലങ്കയെ തകർത്തത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്ക 193 ന് എല്ലാവരും പുറത്താകുകയായിരുന്നു. 31 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു

36 റൺസ് എടുക്കുന്നതിനിടയിൽ ലങ്കക്ക് ആദ്യ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. തകർച്ചയിൽ നിന്നും കുസാൽ പെരേരയുടെയും തിസാര പെരേരയുടെയും പ്രകടനമാണ് അവരെ രക്ഷിച്ചത്. കുശാൽ 81 റൺസും തിസാര 49 റൺസും നേടി. നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ റബാദയും തബ്രീസ് ഷംസിയുമാണ് ലങ്കയെ തകർത്തത്

194 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക തകർത്തടിച്ചാണ് തുടങ്ങിയത്. ഇടക്ക് വിക്കറ്റുകൾ വീണെങ്കിലും കളിയുടെ വേഗതയെ അതൊട്ടും ബാധിച്ചില്ല. ജെുപി ഡുമിനി 53 റൺസുമായി പുറത്താകാതെ നിന്നു. ക്വിന്റൺ ഡികോക് 47 റൺസും ഡുപ്ലെസിസ് 47 റൺസുമെടുത്തു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *