ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീം പ്രഖ്യാപിച്ചു; രോഹിതിന് ഇടം പിടിക്കാനായില്ല

  • 300
    Shares

റിഷഭ് പന്ത് അരങ്ങേറ്റം കുറിക്കുന്നു, രോഹിതിന് ഇടം പിടിക്കാനായില്ല, ഉജ്ജ്വല ഫോമിലുള്ള കുൽദീപ് യാദവും ടീമിൽ

ട്വന്റി-20 പരമ്പരയിലെ വിജയവും ഏകദിന പരമ്പരയിലെ പരാജയവും ഇന്ത്യയെ വൻ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ടെസ്റ്റ് പരമ്പര ജയിക്കുക മാത്രമാണ് ഇനി ഇന്ത്യയുടെ മുമ്പിലുള്ള ലക്ഷ്യം. അത് മുന്നിൽ കണ്ട് ഇന്ത്യ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. യുവതാരം റിഷഭ് പന്തിനെ ടീമിൽ എടുത്തിട്ടുണ്ട്. പന്തിന്റെ അരങ്ങേറ്റത്തിന് ഇതോടെ കളമൊരുങ്ങിയിരിക്കുകയാണ്. പരുക്കു മൂലം പേസർ ഭുവനേശ്വർ കുമാറിനെ ടീമിലെടുത്തിട്ടില്ല. അതേസമയം, കരുൺ നായർ വീണ്ടും ടീമിലേക്ക് കടന്നു വന്നു. ഭുവിയുടെ കാര്യത്തിൽ അന്തിമ തീരുമാനം പിന്നീട് അറിയിക്കും. മെഡിക്കൽ പരിശോധനകൾക്ക് ശേഷമേ തീരുമാനം എടുക്കുകയുള്ളൂ. അയർലൻഡിനെതിരായ ട്വന്റി-20യ്ക്കിടെ പരുക്കേറ്റ പേസർ ബുംറ രണ്ടാം രണ്ടാം ടെസ്റ്റ് മുതൽ ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. വിൻഡീസ് എ ടീമിനെതിരായ പ്രകടനമാണ് പന്തിനെ ടീമിലേക്ക് എത്തിച്ചത്.

വൃദ്ധിമാൻ സാഹ പരുക്കിൽ നിന്നും പൂർണമായി മോചിതനാകാത്തതിനാൽ ദിനേശ് കാർത്തിക്കായിരിക്കും കീപ്പർ. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലും കാർത്തിക് കളിച്ചിരുന്നു. മുതിർന്ന താരങ്ങളായ ആർ അശ്വിനും രവീന്ദ്ര ജഡേജയും ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പര്യടനത്തിൽ ഉജ്ജ്വല ഫോമിലുള്ള കുൽദീപ് യാദവും ടീമിലുണ്ട്. പേസർമാരായ ഇശാന്ത് ശർമ്മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ശാർദുൾ ഠാക്കൂറും ഉമേഷ് യാദവും ടീമിലിടം നേടിയിട്ടുണ്ട്.

ഇംഗ്ലീഷ് കൗണ്ടിയിൽ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ഇശാന്ത് എത്തുന്നത്. നേരത്തെ യോയോ ടെസ്റ്റിൽ പരാജയപ്പെട്ടായിരുന്നു ഷമി ടീമിൽ നിന്നും പുറത്തായത്. ഏകദിനത്തിൽ നിന്നും ട്വന്റ-20യിൽ നിന്നും ഒഴിവാക്കപ്പെട്ട അജിൻക്യാ രഹാനെയും ടെസ്റ്റ് ടീമിലുണ്ട്. രഹാനെയാണ് വൈസ് ക്യാപ്റ്റൻ. ഏകദിനത്തിലെ ഓപ്പണർ രോഹിത് ശർമ്മ ടെസ്റ്റ് ടീമിലില്ല. ടീം; വിരാട് കോഹ്ലി(C), ശിഖർ ധവാൻ, മുരളീ വിജയ്, ചേതേശ്വർ പൂജാര, അജിൻക്യാ രഹാനെ, കരുൺ നായർ, ദിനേശ് കാർത്തിക്, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഹാർദ്ദിക് പാണ്ഡ്യ, ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ. ശാർദുൾ ഠാക്കൂർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *