സെഞ്ച്വറി വേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി കോഹ്ലി; രോഹിതിനും ധവാനും അപൂർവ റെക്കോർഡ്

Loading...
  • 1.1K
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ വിജയത്തിന് പുറമെ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ കൂടിയാണ്. വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഇന്നലെ ഓസീസിനെതിരെ ജയിച്ചത്. ഏകദിനത്തിൽ കോഹ്ലിയുടെ 39ാം സെഞ്ച്വറിയായിരുന്നുവിത്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയവരിൽ മൂന്നാം സ്ഥാനത്താണ് കോഹ്ലി നിലവിൽ. ടെസ്റ്റിലും ഏകദിനത്തിലുമായി 64 സെഞ്ച്വറികൾ കോഹ്ലിക്കുണ്ട്. കുമാർ സംഗക്കാരയെയാണ് കോഹ്ലി മറികടന്നത്. 100 സെഞ്ച്വറികളുമായി സച്ചിൻ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 71 സെഞ്ച്വറികളുമായി റിക്കി പോണ്ടിംഗ് രണ്ടാം സ്ഥാനത്തുണ്ട്.

ഇന്ത്യൻ ഓപണർമാരും ഇന്നലെ അപൂർവ റെക്കോർഡിന് അർഹരായി. ധവാനും രോഹിതും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ ഇതുവരെ 4000 റൺസ് ഇന്ത്യക്ക് വേണ്ടി നേടി. ഓപണിംഗ് കൂട്ടുകെട്ടിൽ 4000 റൺസ് തികയ്ക്കുന്ന ലോകത്തിലെ നാലാമത്തെ ജോഡിയാണ് ധവാൻ-രോഹിത് സഖ്യം. ഗാംഗുലി-സച്ചിൻ സഖ്യമാണ് പട്ടികയിൽ ഒന്നാമത്. 6609 റൺസാണ് ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ നേടിയത്. ഗിൽക്രിസ്റ്റ്-മാത്യു ഹെയ്ഡൻ സഖ്യമാണ് രണ്ടാമത്. വിൻഡീസിന്റെ ഗ്രീനിഡ്ജ്-ഹെയ്ൻസ് സഖ്യം മൂന്നാമതും നിൽക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *