കിവീസിനെ തകർത്ത് ടീം ഇന്ത്യ; ഇത് മധുരപ്രതികാരം

  • 465
    Shares

രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ മറികടന്നത്. ന്യൂസിലൻഡ് ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-1ന് കിവീസിന് ഒപ്പമെത്തി. ഞായറാഴ്ച്ച നടക്കുന്ന മൂന്നാം മത്സരമാകും പരമ്പര വിജയികളെ തീരുമാനിക്കുക.

ന്യൂസിലാൻഡ് ഉയർത്തിയ തരക്കേടില്ലാത്ത വിജയലക്ഷ്യത്തിന് മുന്നിൽ ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റിൽ രോഹിത്തും ധവാനും ചേർത്ത് 79 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 29 പന്തിൽ മൂന്ന് ഫോറും നാല് സിക്സും അടക്കം 50 റൺസ് സ്വന്തമാക്കിയ രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തൊട്ട് പിന്നാലെ ടീം സ്‌കോർ 88ൽ നിൽക്കെ 30 റൺസുമായി ധവാനും മടങ്ങി. പിന്നീട് എട്ട് പന്തിൽ ഒരു ഫോറും ഒരു സിക്സും വീതം നേടി 14 റൺസെടുത്ത വിജയ്ശങ്കറിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാൽ കൂടുതൽ വിക്കറ്റുകൾ പൊഴിക്കാതെ പന്തും ധോണിയും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. പന്ത് 28 പന്തിൽ 40ഉം ധോണി 17 പന്തിൽ 20ഉം റൺസെടുത്ത് പുറത്താകാതെ നിന്നു

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദുമാണ് പിടിച്ച് കെട്ടിയത്. നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് ക്രുനാൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഖലീലാകട്ടെ നാല് ഓവറിൽ 27 റൺസ് മാത്രമാണ് വഴങ്ങിയത്. ഭുവനേശ്വർ കുമാറും ഹാർദ്ദിക്ക് പാണ്ഡ്യയും ഓരോവിക്കറ്റ് വീതം വീഴ്ത്തി. കിവീസിനായി അർധ സെഞ്ച്വറി നേടിയ ഗ്രാൻഹോമും 42 റൺസെടുത്ത ടെയ്ലറുമാണ് തിങ്ങിയത്. ആറാമനായി ക്രീസിലെത്തിയ ഗ്രാൻഡ് ഹോം 28 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതമാണ് 50 റൺസെടുത്തത്. നായകൻ കെയ്ൻ വില്യംസൺ 20ഉം ഓപ്പണർമാരായ മുണ്ട്രോയും സെൽഫേർട്ടും 12 റൺസ് വീതവും സ്വന്തമാക്കി


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *