ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

 

സത്താംപ്ടണിൽ ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക
ലോകകപ്പ് 2019ലെ ആദ്യ മത്സരം കളിയ്ക്കുവാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ മൂന്നാം മത്സരത്തിൽ നിന്ന് ആദ്യ ജയം ലക്ഷ്യമാക്കിയാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനോടും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമിലെ താരങ്ങളുടെ പരിക്ക് മൂലം ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്നതാണ് അനുയോജ്യമെന്ന് തനിക്ക് തോന്നുന്നതായും ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡു പ്ലെസി പറഞ്ഞു. ഏഴ് മത്സരങ്ങളിൽ ഇനി ആറെണ്ണം ജയിച്ചാൽ ടീമിനു സെമിയിൽ എത്താം എന്നതിനാൽ അത് നേടുകയാണ് ലക്ഷ്യമെന്നും ഫാഫ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കായി ഹഷിം അലം ടീമിലേക്ക് എത്തുന്നു. തബ്രൈസ് ഷംസിയും ടീമിലേക്ക് തിരികെ എത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *