വിൻഡീസിൽ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞു; രക്ഷകനായത് രഹാനെ

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ആദ്യ ദിനം തന്നെ മുൻനിര ബാറ്റ്‌സ്മാൻമാരെ നഷ്ടപ്പെട്ടു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി അജിങ്ക്യ രഹാനെ അർധ സെഞ്ച്വറി നേടി

തുടക്കത്തിൽ ഇന്ത്യക്ക് മായങ്ക് അഗർവാളിനെയും പൂജാരയെയും കോഹ്ലിയെയും നഷ്ടപ്പെട്ടിരുന്നു. 25 റൺസെടുക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റുകൾ വീണത്. ഇതിന് ശേഷം ക്രീസിൽ ഒന്നിച്ച രാഹുലും രഹാനെയും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് അടിത്തറ പാകിയത്. ഇരുവരും ചേർന്ന് സ്‌കോർ 93 വരെ എത്തിച്ചു. രാഹുൽ 44 റൺസെടുത്ത് പുറത്തായി

രാഹുലിന് ശേഷം ക്രീസിലെത്തി ഹനുമ വിഹാരിയും രഹാനെക്ക് മികച്ച പിന്തുണ നൽകി. വിഹാരി 32 റൺസെടുത്തു. രഹാനെ 81 റൺസിൽ വീണു. ഒന്നാം ദിനം കളി നിർത്തുമ്പോൾ 20 റൺസുമായി റിഷഭ് പന്തും 3 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ

വിൻഡീസിനായി കമർ റോച്ച് 3 വിക്കറ്റുകൾ വീഴ്ത്തി. ഗബ്രിയേൽ രണ്ടും ചേസ് ഒരു വിക്കറ്റുമെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *