വിൻഡീസ് തകർന്നു തരിപ്പണമായി; ഇന്ത്യന്‍ ജയം ഇന്നിംഗ്‌സിനും 272 റണ്‍സിനും

  • 8
    Shares

രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിംഗ്‌സിനും 272 റൺസിനുമാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തകർത്തത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 196 റൺസിന് പുറത്താകുകയായിരുന്നു

അഞ്ച് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് വെസ്റ്റ് ഇൻഡീസിനെ തകർത്തത്. ജഡേജ മൂന്നും അശ്വിൻ 2ഉം വിക്കറ്റെടുത്തു. രണ്ടാമിന്നിംഗ്‌സിൽ വീണ വിൻഡീസിന്റെ പത്ത് വിക്കറ്റും സ്പിന്നർമാരാണ് സ്വന്തമാക്കിയത്.

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 9 വിക്കറ്റിന് 649 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. പൃഥ്വി ഷാ(134), കോഹ്ലി(139), ജഡേജ(100) എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റൻ സ്‌കോറിലേക്ക് എത്തിക്കാൻ ഇന്ത്യയെ സഹായിച്ചത്. വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗ്‌സിൽ 181 റൺസിന് പുറത്തായി. ഫോളോ ഓൺ വഴങ്ങി ബാറ്റിംഗിന് ഇറങ്ങിയ അവർ മൂന്നാം ദിനം 196ന് പുറത്താകുകയായിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *