ഇന്ത്യ-വിൻഡീസ് ഒന്നാം ടെസ്റ്റ്: ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, രഹാനെയും വിഹാരിയും ടീമിൽ, രോഹിത് പുറത്ത്

വെസ്്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിന് കൂടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. നോർത്ത് സൗണ്ടിലാണ് മത്സരം

കെ എൽ രാഹുൽ, മായങ്ക് അഗർവാൾ എന്നിവരാണ് ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപൺ ചെയ്യുന്നത്. മൂന്നാം നമ്പറിൽ ചേതേശ്വർ പൂജാരയും നാലാം നമ്പറിൽ വിരാട് കോഹ്ലിയും ഇറങ്ങും. അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും ടീമിലുണ്ട്. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ

രവീന്ദ്ര ജഡേജ ഓൾ റൗണ്ടറായി ടീമിലിടം പിടിച്ചു. മൂന്ന് പേസർമാരെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ബുമ്ര എന്നിവരാണ് പേസ് നിരയിൽ. രോഹിത് ശർമ, ഉമേഷ് യാദവ്, അശ്വിൻ എന്നിവർക്ക് ആദ്യ ടെസ്റ്റിൽ ഇടം നേടാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *